തമ്പുരു താനേ ശ്രുതി മീട്ടി-malayalam song lyrics thamburu thane

 തമ്പുരു താനേ ശ്രുതി മീട്ടി...
ചിത്രം -എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു (1982)
രചന - ബിച്ചു തിരുമല
സംഗീതം - വി.ദക്ഷിണാമൂർത്തി
പാടിയത് - എസ്.ജാനകി

.............................................................................................................................................................

ആ...ആ...ആ...

തമ്പുരു താനേ ശ്രുതി മീട്ടി

ഗമരിസ നിസധനി പധപമ രിഗമ

എൻ തങ്കക്കിനാവിൻ മണിയറയിൽ

                                                        (തംബുരു...)

താളലയങ്ങൾ പീലി വിടർത്തിയെൻ

സങ്കല്പത്തിൻ നന്തുണിയിൽ

മണിത്തമ്പുരു താനേ ശ്രുതി മീട്ടി


പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ

വ്രതവും ധ്യാനവും നോറ്റൊരു കാലം

ഗന്ധർവ കിന്നരി ജനി നാദവുമായ്

വസനന്തമാ വഴി വന്നു

അന്നെൻ്റെ മൌനം  എന്നോടു മന്ത്രിച്ചു

എവിടെയായിരുന്നു ഇതുവരെ എവിടെയായിരുന്നു

                                                                (തമ്പുരു....)

ആലില ദീപങ്ങൾ ആരതി ഉഴിയും

അനുഭൂതികളുടെ അമ്പല നടയിൽ

അർദ്ധനാരീശ്വര പ്രതിമയുണർന്നു

അനുഗ്രഹങ്ങൾ വിടർന്നു

ഇന്നെൻ്റെ ഹൃദയം ധന്യാസി പാടുന്നു

അതിനു താളമിടാൻ മനസ്സൊരു

മൃദംഗമായിടുന്നു

                                                                    (തമ്പുരു....)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ