വരികൾ-ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം -anil panachooran lyrics

ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം...

ചിത്രം - അറബിക്കഥ(2007)

രചന - അനിൽ പനച്ചൂരാൻ

സംഗീതം - ബിജിബാൽ

പാടിയത് - അനിൽ പനച്ചൂരാൻ

.....................................................................................



ചോരവീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം

ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവേ

നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ

ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ

ലാൽസലാം....ലാൽസലാം...


മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം

തീർച്ചയുള്ള മാനസങ്ങൾ തന്നെയാണതോർക്കണം

ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്

കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്


നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളെ

കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്

സ്വന്തജീവിതം ബലികൊടുത്തു കോടി മാനുഷ്യർ

പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം


സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകൾ

ചോദ്യമായ് വന്നലച്ചു നിങ്ങൾ കാലിടറിയോ

രക്തസാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ

കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽസലാം...ലാൽസലാം


പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ

വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ

നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ

വീണിടാതെ നേരിനായ് പൊരുതുവാൻ കുതിയ്ക്കണം


നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം

നാൾവഴിയിലെന്നുമമരഗാഥകൾ പിറക്കണം

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ

നമുക്കു സ്വപ്നമൊന്നുതന്നെയന്നുമിന്നുമെന്നുമേ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ

നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ


anil panachooran lyrics


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ